Cricket

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് രാജിവച്ചു

കാറ്റിച്ചിന്റെ അഭിപ്രായങ്ങളെ ലേലത്തില്‍ മുഖവിലക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് രാജിവച്ചു
X


ബെംഗളൂരു: ഐപിഎല്‍ മെഗാ ലേലത്തിലെ ടീം സെലക്ഷനില്‍ വിയോജിപ്പ് രേഖപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ച് രാജിവച്ചു. മികച്ച ടീമിനെയാണ് എസ്ആര്‍എച്ച് തിരഞ്ഞെടുത്തതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മുന്‍ ആര്‍സിബി കോച്ചുകൂടിയായ സൈമണ്‍ കാറ്റിച്ചിന്റെ നിര്‍ദ്ദേശങ്ങളെ ടീം മാനേജ്‌മെന്റ് തള്ളിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് രാജി. ടീം ഡയറക്ടര്‍ ടോം മൂഡി, ബാറ്റിങ് കോച്ച് ബ്രയാന്‍ ലാറ, ടീമിന്റെ സിഇഒ കാവ്യ മാരന്‍ എന്നിവരാണ് മെഗാ ലേലത്തില്‍ കാര്യമായി ഇടപ്പെട്ടത്. സൈമണ്‍ കാറ്റിച്ചിന്റെ അഭിപ്രായങ്ങളെ ലേലത്തില്‍ മുഖവിലക്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it