വിന്‍ഡീസ് പര്യടനം; ധോണി പുറത്തായേക്കും

വിന്‍ഡീസ് പര്യടനം; ധോണി പുറത്തായേക്കും

മുംബൈ: അടുത്ത മാസം വെസ്റ്റ്ഇന്‍ഡീസിനെതിരേ ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും. ലോകകപ്പില്‍ ബാറ്റിങില്‍ വേഗതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാതെ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായ ധോണി ടീമില്‍ നിന്ന് പുറത്തായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ധോണി ഉടന്‍ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

ലോകകപ്പ് സെമിയില്‍ ന്യൂസിലന്റിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ടീമില്‍ വന്‍ അഴിച്ചുപണി ഉണ്ടാവുമെന്നാണ് സൂചന. അതിനിടെ ക്യാപ്റ്റന്‍ കോഹ്‌ലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം നല്‍കിയേക്കും. ഇരുവരെയും വിന്‍ഡീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം. ടീമിന്റെ തോല്‍വിയെക്കുറിച്ചുള്ള ചര്‍ച്ചകളും 19ന് ബിസിസിഐയുടെ മുംബൈയിലെ ഔദ്യോഗിക വസതിയില്‍ നടക്കും.

RELATED STORIES

Share it
Top