Cricket

സഞ്ജയ് ബംഗാര്‍ ആര്‍സിബി കോച്ച്

ബംഗാര്‍ 2014 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനായിരുന്നു.

സഞ്ജയ് ബംഗാര്‍ ആര്‍സിബി കോച്ച്
X


ബെംഗളൂര്‍: ഐപിഎല്‍ 2022 സീസണില്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കോച്ചാവും. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. നിലവിലെ കോച്ച് മൈക്ക് ഹെസണ്‍ ടീമിന്റെ ഡയറക്ടറായി തുടരും. 2021 ദുബയ് എഡിഷന്‍ ഐപിഎല്ലിന് മുന്നോടിയായി മുന്‍ കോച്ച് സിമോണ്‍ കാറ്റിച്ച് രാജിവച്ചിരുന്നു. തുടര്‍ന്നാണ് മൈക്ക് ഹെസണ്‍ കോച്ചായത്. ബംഗാര്‍ 2014 മുതല്‍ 2019 വരെ ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനായിരുന്നു. ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലി കഴിഞ്ഞ സീസണില്‍ ഉപേക്ഷിച്ചിരുന്നു. പുതിയ ക്യാപ്റ്റനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.




Next Story

RELATED STORIES

Share it