Cricket

ട്വന്റി-20: രോഹിത്ത് വെടിക്കെട്ടില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം

രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ 154 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ട്വന്റി-20: രോഹിത്ത് വെടിക്കെട്ടില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം
X

രാജ്‌കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പ ജയം. ആദ്യ മല്‍സരത്തില്‍ തോറ്റ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. രാജ്‌കോട്ടില്‍ നടന്ന മല്‍സരത്തില്‍ 154 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 43 പന്തില്‍ നിന്ന് രോഹിത്ത് 85 റണ്‍സെടുത്തു. ആറ് സിക്‌സറുകളും ആറ് ബൗണ്ടറികളും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യയ്ക്കു വേണ്ടി ശിഖര്‍ ധവാന്‍ 31 ഉം ശ്രേയസ് അയ്യര്‍ 24 ഉം റണ്‍സെടുത്തു.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ശെയ്ഖ് 36 റണ്‍സെടുത്ത് സന്ദര്‍ശക നിരയില്‍ ടോപ് സ്‌കോററായി. ബംഗ്ലാദേശിനായി സൗമ്യാ സര്‍ക്കാരും മുഹമ്മദുല്ലയും 30 റണ്‍സ് വീതം നേടി. ഇന്ത്യയ്ക്കു വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി.



Next Story

RELATED STORIES

Share it