കരീബിയന്‍സിനെതിരേ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
ഇന്ത്യ ഉയര്‍ത്തിയ 387 റണ്‍സ് പിന്‍തുടര്‍ന്ന വെസ്റ്റ്ഇന്‍ഡീസ് 280 റണ്‍സിന് പുറത്താവുകയായിരുന്നു.

വിശാഖപട്ടണം: വെസ്റ്റ്ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം. വിശാഖപട്ടണത്തില്‍ നടന്ന മല്‍സരത്തില്‍ 107 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 387 റണ്‍സ് പിന്‍തുടര്‍ന്ന വെസ്റ്റ്ഇന്‍ഡീസ് 280 റണ്‍സിന് പുറത്താവുകയായിരുന്നു. 43.3 ഓവറില്‍ ആയിരുന്നു കരീബിയന്‍സിന്റെ പതനം. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി, കേദര്‍ യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. യാദവിന്റേത് ഹാട്രിക്ക് വിക്കറ്റ് നേട്ടമായിരുന്നു. ജഡേജ രണ്ട് വിക്കറ്റും നേടി. വിന്‍ഡീസ് നിരയില്‍ ഷായ് ഹോപ്പ് (78), നിക്കോളസ് പൂരന്‍(75), കീമോ പോള്‍(46) എന്നിവര്‍ മാത്രമാണ് പിടിച്ച് നിന്നത്. ബാക്കിയുള്ളവര്‍ പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിങ് നിരയക്ക് മുന്നില്‍ തകരുകയായിരുന്നു.
നേരത്തെ ടോസ് നേടിയ വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 387 റണ്‍സെടുത്തിരുന്നു. രാഹുലിന്റെയും(102) രോഹിത്ത് ശര്‍മ്മയുടെയും(159) സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ജയത്തോടെ മൂന്ന് മല്‍സരങ്ങടങ്ങിയ പരമ്പര 1-1 സമനിലയിലായി.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT