ബംഗ്ലാദേശിനെതിരേ ഇന്ത്യ മികച്ചനിലയില്‍
ടോസ് ലഭിച്ച ഇന്ത്യ സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയുടെയും(104) അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലി(77)ന്റെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു.
ബെര്‍മിങ്ഹാം: ബംഗ്ലാദേശിനെതിരായ ലോകകപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് ലഭിച്ച ഇന്ത്യ സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മയുടെയും(104) അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലി(77)ന്റെയും മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു. തുടക്കത്തില്‍ മികച്ച നിലയിലായിരുന്ന ഇന്ത്യയുടെ വാലറ്റം തകര്‍ന്നതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ലക്ഷ്യം ഇന്ത്യയ്ക്ക് മറികടക്കാന്‍ സാധിച്ചില്ല. ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസൂര്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഇന്ത്യയെ 314ല്‍ പിടിച്ചുകെട്ടിയത്.
രാഹുലും രോഹിത്തും ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും പുറത്തായതിന് ശേഷമെത്തിയ കോഹ് ലിക്കും (26) അധികമൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. മറുവശത്ത് ഋഷഭ് പന്ത് 48 റണ്‍സെടുത്തു. കോഹ്‌ലിക്കു ശേഷമെത്തിയവരില്‍ ധോണി (35)മാത്രമാണ് പിടിച്ചുനിന്നത്.തുടര്‍ന്നാണ് ബംഗ്ലാദേശ് മികച്ച ബൗളിങിലൂടെ ഇന്ത്യയെ ചുരുട്ടികെട്ടിയത്.
അരങ്ങേറ്റമല്‍സരം കളിച്ച ദിനേശ് കാര്‍ത്തിക്ക് എട്ട് റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമായി. ഇതുവരെ നാല് സെഞ്ചുറിയാണ് രോഹിത്ത് നേടിയത്. മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി മൂന്ന് സെഞ്ചുറി നേടിയിരുന്നു. നാല് സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം കുമാര സങ്കകാരയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT