Cricket

അശ്വിന് 435 വിക്കറ്റ്; കപിലിനെ പിന്‍തള്ളി; മുന്നില്‍ അനില്‍ കുബ്ലെ മാത്രം

മുത്തയ്യാ മുരളീധരനും, ഷെയ്ന്‍ വോണുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.

അശ്വിന് 435 വിക്കറ്റ്; കപിലിനെ പിന്‍തള്ളി; മുന്നില്‍ അനില്‍ കുബ്ലെ മാത്രം
X


മൊഹാലി: ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനായി ഓള്‍ റൗണ്ടര്‍ രവിചന്ദ്ര അശ്വിന്‍. ലങ്കയ്‌ക്കെതിരേ ഇന്ന് രണ്ട് ഇന്നിങ്‌സുകളിലുമായി അശ്വിന്‍ ആറ് വിക്കറ്റ് നേടിയാണ് മുന്‍ ഇതിഹാസ താരം കപില്‍ ദേവിന്റെ റെക്കോഡ് പിന്‍തള്ളിയത്. 434 വിക്കറ്റ് എന്ന കപിലിന്റെ റെക്കോഡാണ് 435 വിക്കറ്റുമായി അശ്വിന്‍ തിരുത്തിയത്. കപില്‍ 131 മല്‍സരങ്ങളില്‍ നിന്നും സ്വന്തമാക്കിയ റെക്കോഡ് അശ്വിന്‍ 85 മല്‍സരങ്ങളില്‍ നിന്നാണ് നേടിയത്.619 വിക്കറ്റ് നേടിയ മുന്‍ ഇതിഹാസ ബൗളര്‍ അനില്‍ കുംബ്ലെയാണ് ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ലോക ക്രിക്കറ്റില്‍ ഒമ്പതാം സ്ഥാനത്താണ് അശ്വിന്റെ സ്ഥാനം. മുത്തയ്യാ മുരളീധരനും, ഷെയ്ന്‍ വോണുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.


Next Story

RELATED STORIES

Share it