രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

രഞ്ജിയില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

കൃഷ്ണഗിരി: രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരായ സെമിഫൈനലില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. നിലവിലെ ചാംപ്യന്‍മാരായ വിദര്‍ഭ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 106 ല്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ താരം ഉമേഷ് യാദവാണ് കേരളാ ബാറ്റിങ് നിരയെ തകര്‍ത്തത്. ഏഴുവിക്കറ്റാണ് ഉമേഷ് നേടിയത്. 48 റണ്‍സ് വഴങ്ങിയാണ് ഉമേഷ് 12 ഓവറില്‍ ഏഴു വിക്കറ്റ് കൊയ്തത്. കേരളാ ബാറ്റിങ് നിരയില്‍ വിഷ്ണു വിനോദ് മാത്രമാണ് അല്‍പ്പം പൊരുതിയത്. വിനോദ് 37 റണ്‍സെടുത്തു. സച്ചിന്‍ ബേബി 22 റണ്‍സെടുത്തു. ടോസ് നേടിയ വിദര്‍ഭ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍(8), സിജോമോന്‍ ജോസഫ്(0), വിനൂപ് മനോഹരന്‍(0), അരുണ്‍ കാര്‍ത്തിക്ക്(4), ജലജ് സക്‌സേന(7), ബേസില്‍ തമ്പി(10), സന്ദീപ് വാര്യര്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ഉമേഷ് യാദവ് നേടിയത്. സഞ്ജു സാംസണ് പകരമാണ് അരുണ്‍ കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.


RELATED STORIES

Share it
Top