Cricket

മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു

മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20 ഉപേക്ഷിച്ചു
X

സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി-20 മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. 18 ഓവറാക്കി മല്‍സരം ചുരുക്കി കളി പുനരാരംഭിച്ചെങ്കിലും വീണ്ടും മഴ പെയ്തതോടെയാണ് മല്‍സരം ഉപേക്ഷിച്ചത്. രണ്ടാം ട്വന്റി-20 മറ്റന്നാള്‍ നടക്കും.

ടോസ് നഷ്ടമായി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ അഞ്ചാം ഓവറിലെത്തിയപ്പോഴാണ് ആദ്യം മഴയെത്തിയത്. ഏകദേശം അരമണിക്കൂറിനു ശേഷം, കളി വീണ്ടും തുടങ്ങിയെങ്കിലും പത്താം ഓവറില്‍ വീണ്ടും മഴയെത്തി. മഴ തോരുമെന്ന് കാത്തിരുന്നെങ്കിലും നിര്‍ത്താതെ തുടര്‍ന്നതോടെ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. ശുഭ്മന്‍ ഗില്‍ (37), സൂര്യകുമാര്‍ യാദവ് (39) എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റര്‍.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ഷിത് റാണ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര എന്നിവരായിരുന്നു ടീമില്‍ ഇടംപിടിച്ചത്.





Next Story

RELATED STORIES

Share it