Cricket

പാകിസ്താന്‍ വംശജരായ താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം; വിസ വേഗം കിട്ടാന്‍ ഐസിസി ഇടപെടല്‍

പാകിസ്താന്‍ വംശജരായ താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലോകകപ്പ് കളിക്കണം; വിസ വേഗം കിട്ടാന്‍ ഐസിസി ഇടപെടല്‍
X

ദുബായ്: ട്വന്റി-20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുന്ന പാകിസ്താന്‍ വംശജരായ മറ്റ് രാജ്യങ്ങള്‍ക്കായി കളിക്കുന്ന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും വിസ നടപടികള്‍ സുഗമമാക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഇടപെടല്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ പാകിസ്താന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട്, യുഎസ്എ അടക്കമുള്ള ടീമുകളില്‍ കളിക്കുന്ന പാകിസ്താന്‍ വംശജരായ താരങ്ങള്‍ക്ക് വിസ ലഭിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും വിസ ഇപ്പോഴും ലഭ്യമായിട്ടില്ല. ഇതോടെയാണ് ഐസിസിയുടെ ഇടപെടല്‍.

ഇംഗ്ലണ്ട് ടീമില്‍ സ്പിന്നര്‍മാരായ ആദില്‍ റഷീദ്, രഹാന്‍ അഹമദ്, പേസര്‍ സാഖിബ് മഹ്‌മൂദ് എന്നിവര്‍ പാകിസ്താന്‍ വംശജരാണ്. യുഎസ്എ ടീമില്‍ അലി ഖാന്‍, ഷയാന്‍ ജഹാംഗീര്‍, നെതര്‍ലന്‍ഡ്സ് ടീമില്‍ സുല്‍ഫിഖര്‍ സാഖിബ് എന്നീ പാക് വംശജരുമുണ്ട്.

നിലവില്‍ ആദില്‍ റഷീദിനും രഹാനും സാഖിബിനും വിസ ലഭിച്ചതായി റിപോര്‍ട്ടുകളുണ്ട്. നെതര്‍ലന്‍ഡ്സ് ടീമിനൊപ്പമുള്ള ഓഫീഷ്യലുകളില്‍ ഒരാളായ ഷാ സലീം സഫറിനും വിസ ലഭിച്ചിട്ടുണ്ട്. മറ്റ് താരങ്ങളുടെ വിസ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതയും റിപോര്‍ട്ടുകളുണ്ട്.

ഇംഗ്ലണ്ട്, യുഎസ്എ, നെതര്‍ലന്‍ഡ്സ് ടീമുകളെ കൂടാതെ യുഎഇ, ഇറ്റലി, ബംഗ്ലാദേശ്, കാനഡ ടീമുകളും പാക് വംശജരുണ്ട്. ഈ ടീമുകളുടെ താരങ്ങളുടെ വിസ നടപടിക്രമങ്ങള്‍ അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം. ഈ മാസം 31നു മുന്‍പ് താരങ്ങള്‍ക്ക് വിസ ലഭിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാന്‍ സാധിക്കു.

ഈ ഘട്ടത്തിലാണ് ഐസിസിയുടെ നിര്‍ണായക ഇടപെടല്‍. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ ഹൈക്കമീഷനുമായി ഐസിസി നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ട്. മുഴുവന്‍ താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കും വിസ എത്രയും വേഗം ലഭ്യമാക്കാനാണ് നീക്കം.




Next Story

RELATED STORIES

Share it