Sub Lead

ഇസ്രായേലില്‍ വീണ്ടും ഇറാന്‍ മിസൈലാക്രമണം

ഇസ്രായേലില്‍ വീണ്ടും ഇറാന്‍ മിസൈലാക്രമണം
X

ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ തകര്‍ത്തു എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേല്‍ മിസൈല്‍ മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയതിന് തൊട്ടുപിന്നാലെ ജറുസലേമില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

ഇറാനിയന്‍ മിസൈലുകള്‍ വരുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ജറുസലേമിന് മുകളിലൂടെ പുതിയ സ്‌ഫോടനങ്ങള്‍ കേട്ടതായി എഎഫ്പി മാധ്യമപ്രവര്‍ത്തകരും റിപോര്‍ട്ട് ചെയ്തു. മുമ്പ് മിസൈലുകള്‍ കണ്ടെത്തി സൈറണുകള്‍ മുഴങ്ങിയതിന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.

അതേസമയം, ഇസ്രായേലിലേക്ക് ഇറാനിയന്‍ മിസൈലുകളുടെ പുതിയ തരംഗം വരുന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. 'ഭീഷണി തടയാന്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു.

മിനിറ്റുകള്‍ക്ക മുമ്പാണ് ഹോം ഫ്രണ്ട് കമാന്‍ഡ് ബന്ധപ്പെട്ട പ്രദേശങ്ങളിലെ മൊബൈല്‍ ഫോണുകളിലൂടെ നേരിട്ട് മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കിയത്.

Next Story

RELATED STORIES

Share it