മിതാലി രാജ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്നു

മിതാലി രാജ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 പരമ്പരയോടെ മിതാലി വിരമിക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതേസമയം താരം ഏകദിനത്തില്‍ തുടരും. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റനാണ് മിതാലി രാജ്. ട്വന്റി20യില്‍ ഇന്ത്യയെ നയിക്കുന്നത് ഹര്‍മന്‍പ്രീത് കൗറാണ്.

മാര്‍ച്ചിലാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പര. മൂന്ന് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്. 2020 ട്വന്റി20 ലോകകപ്പ് ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീത് മികച്ച ടീമിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ലോകകപ്പ് ടീമിലിടം നേടാന്‍ മിതാലിക്ക് സാധിക്കില്ലെന്നും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും പിടിഐയുടെ റിപോര്‍ട്ടില്‍ പറയുന്നു.SHN

SHN

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top