മീഡിയ വേള്‍ഡ് കപ്പില്‍ വെള്ളിയാഴ്ച ഫൈനല്‍
ആദ്യ റൗണ്ട് മല്‍സരത്തില്‍ ഫോട്ടോഗ്രാഫേഴ്‌സിനെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ കൈരളിയെയും പരാജയപ്പെടുത്തി തേജസ് ന്യൂസ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരുകളികളിലും ഇല്ല്യാസ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി
കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീഡിയ വേള്‍ഡ് കപ്പ് നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഈസ്റ്റ് നടക്കാവിലെ ഗെയിം ഓണ്‍ ക്രിക്കറ്റ് ടര്‍ഫില്‍ തുടക്കമായി. പതിനാറ് മാധ്യമ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ബുധനാഴ്ച രാത്രിയില്‍ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച രാത്രി 12.00ന് ആരംഭിക്കും.
ആദ്യ റൗണ്ട് മല്‍സരത്തില്‍ ഫോട്ടോഗ്രാഫേഴ്‌സിനെയും ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ കൈരളിയെയും പരാജയപ്പെടുത്തി തേജസ് ന്യൂസ് ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ഇരുകളികളിലും ഇല്ല്യാസ് മാന്‍ ഓഫ് ദി മാച്ച് കരസ്ഥമാക്കി.
മാതൃഭൂമി ഓണ്‍ലൈന്‍-തേജസ്, മാതൃഭൂമി ഫൈറ്റേഴ്‌സ്-സിറാജ് ടീമുകള്‍ സെമിയില്‍ ഏറ്റുമുട്ടും. മീഡിയ വണ്‍, ജയ്ഹിന്ദ്, മലയാള മനോരമ, കൈരളി, സുപ്രഭാതം, തേജസ് ഓണ്‍ലൈന്‍, കേരളകൗമുദി, ദ ഹിന്ദു, മാധ്യമം, ദര്‍ശന, ചന്ദ്രിക, ടീം ഫോട്ടോഗ്രഫേഴ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ പി എ അബ്ദുല്‍ ഗഫൂറിനെതിരെ ബൗള്‍ ചെയ്തു കൊണ്ട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, യാഷ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഉണ്ണി, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, മനോരമ ചീഫ് സബ് എഡിറ്റര്‍ മധുസൂദനന്‍ കര്‍ത്ത, ദീപിക ന്യൂസ് എഡിറ്റര്‍ എസ് ജയകൃഷ്ണന്‍, കൈരളി മലബാര്‍ മേഖലാ ചീഫ് പി വി കുട്ടന്‍, ദ ഹിന്ദു സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബിജുഗോവിന്ദ്്, ഗെയിം ഓണ്‍ മാനേജിംഗ് ഡയറക്ടര്‍ ഇ പി സജീഷ് താരങ്ങളെ പരിചയപ്പെട്ടു.
RELATED STORIES
യുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMT