Football

ജൂലായില്‍ പിഎസ്ജി വിടുമെന്ന് എംബാപ്പെ; പുതിയ തട്ടകം റയല്‍ മാഡ്രിഡ്

2017ലാണ് മൊണാക്കോയില്‍ നിന്ന് താരം പിഎസ്ജിയില്‍ എത്തിയത്.

ജൂലായില്‍ പിഎസ്ജി വിടുമെന്ന് എംബാപ്പെ; പുതിയ തട്ടകം റയല്‍ മാഡ്രിഡ്
X


പാരിസ്: പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ജൂലായില്‍ ക്ലബ്ബ് വിടും. താരം റയല്‍ മാഡ്രിഡിലേക്കാണ് ചേക്കേറുന്നത്. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആഎംസി റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ക്ലബ്ബ് വിടുന്ന കാര്യം വ്യക്തമാക്കിയത്. താന്‍ ക്ലബ്ബ് വിടുന്ന കാര്യം പിഎസ്ജി മാനേജ്‌മെന്റിന് അറിയുന്ന കാര്യമാണ്. പിഎസ്ജിയുമായി പുതിയ കരാര്‍ സ്വീകരിക്കില്ലെന്നും താരം വ്യക്തമാക്കി. എന്നാല്‍ താരം ക്ലബ്ബ് വിടുന്നതോ നിലനില്‍ക്കുന്നതോ പിഎസ്ജിയുടെ സാഹചര്യം അനുസരിച്ച് മാത്രമായിരിക്കുമെന്ന് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലിയാനോഡോ വ്യക്തമാക്കി. 2017ലാണ് മൊണാക്കോയില്‍ നിന്ന് താരം പിഎസ്ജിയില്‍ എത്തിയത്.




Next Story

RELATED STORIES

Share it