സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ്: കേരള ടീം സാധ്യത പട്ടികയില്‍ ശ്രീശാന്തും
ശ്രീശാന്തിനെ ഉള്‍പ്പെടുത്തി 26 അംഗ സാധ്യത ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന,സഞ്ജു സാംസണ്‍,സച്ചിന്‍ ബേബി,ബേസില്‍ തമ്പി അടക്കമുളളവരാണ്‌സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റുള്ളവര്‍

കൊച്ചി: ബിസി സി ഐയുടെ വിലക്ക് നീങ്ങി വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ കേരള ടീമിന്റെ സാധ്യത പട്ടിക പ്രഖ്യപിച്ചു.ശ്രീശാന്തിനെ ഉള്‍പ്പെടുത്തി 26 അംഗ സാധ്യത ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന,സഞ്ജു സാംസണ്‍,സച്ചിന്‍ ബേബി,ബേസില്‍ തമ്പി അടക്കമുളളവരാണ് ശ്രീശാന്തിനെക്കൂടാതെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാണ് മുഖ്യപരിശീലകന്‍.ജനുവരി രണ്ടിനാണ് സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. മല്‍സര വേദി ബിസിസി ഐ ഉടന്‍ പ്രഖ്യാപിക്കും.ഈ മാസം 20 മുതല്‍ 30 വരെ ആലപ്പുഴ എസ്ഡി കോളജ് മൈതാനിയില്‍ കേരള ടീം പരിശീലന ക്യാംപും ടീമംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശീലന മല്‍സരങ്ങളും നടക്കും.കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലന ക്യാപ് നടക്കുകയെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT