Latest News

കെട്ടിടം പൊളിക്കുന്നതിനിടെ സ് ലാബ് തകര്‍ന്നുവീണ് മൂന്നിയൂര്‍ സ്വദേശി മരിച്ചു

കെട്ടിടം പൊളിക്കുന്നതിനിടെ സ് ലാബ് തകര്‍ന്നുവീണ് മൂന്നിയൂര്‍ സ്വദേശി മരിച്ചു
X

പരപ്പനങ്ങാടി: കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടെ സ് ലാബ് തകര്‍ന്നുവീണ് മൂന്നിയൂര്‍ കുന്നത്തുപറമ്പ് സ്വദേശി മരിച്ചു. ചെട്ടിപ്പടി മാധാവാനാന്തം ഹൈസ്‌കൂളിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടം. മൂന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പുള്ളാടന്‍ അബ്ദുല്‍ അസീസ്(59)ആണ് അപകടത്തില്‍ മരിച്ചത്. വീട് പൊളിക്കുന്ന ജോലിക്കിടെ സണ്‍ഷെയ്ഡ് ദേഹത്ത് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് നമസ്‌കാരം നടപടിക്രമങ്ങള്‍ക്ക് ശേഷം നാളെ കളത്തിങ്ങല്‍പ്പാറ ജുമാ മസ്ജിദില്‍ നടക്കും.

Next Story

RELATED STORIES

Share it