Latest News

കൊടുവള്ളിയില്‍ പി കെ ഫിറോസിനെതിരേ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി

കൊടുവള്ളിയില്‍ പി കെ ഫിറോസിനെതിരേ സലീം മടവൂര്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി
X

കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ മല്‍സരിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. കൊടുവള്ളി മുനിസിപ്പാലിറ്റിയും കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് കൊടുവള്ളി നിയമസഭാമണ്ഡലം. കൊടുവള്ളിയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് യുഡിഎഫ് സ്ഥാനാര്‍ഥി.

2021ല്‍ എം കെ മുനീറായിരുന്നു കൊടുവള്ളിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ മുനീറിന്റെ പേര് ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ നിന്ന് മുനീര്‍ സ്വയം മാറിനിന്നതാണെന്നാണ് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. എം കെ മുനീര്‍ ഒഴിഞ്ഞ മണ്ഡലത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ പി കെ ഫിറോസ് മല്‍സരിക്കുന്നത്.

Next Story

RELATED STORIES

Share it