Cricket

'ഇത്തവണ ഐപിഎല്‍ കളിക്കുന്നില്ല; പിഎസ്എല്‍ കളിക്കും': ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി

ഇത്തവണ ഐപിഎല്‍ കളിക്കുന്നില്ല; പിഎസ്എല്‍ കളിക്കും: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി
X

ന്യൂഡല്‍ഹി: അടുത്ത സീസണില്‍ ഐപിഎല്‍ കളിക്കാനില്ലെന്നു പ്രഖ്യാപിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി. അടുത്ത മാസം നടക്കുന്ന താര ലേലത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം താന്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുമെന്നും താരം പ്രഖ്യാപിച്ചു.ഐപിഎല്ലിലെ 14 സീസണുകള്‍ക്കു ശേഷം ഈ വര്‍ഷത്തെ താര ലേലത്തില്‍ എന്റെ പേര് നല്‍കേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. ഈ ലീഗ് എന്റെ യാത്രയുടെ വലിയ ഭാ?ഗമാണ്. ലോകോത്തര താരങ്ങള്‍ക്കൊപ്പം മികച്ച ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി.

14 വര്‍ഷം എന്നത് വലിയ കാലമാണ്. ഈ അധ്യായം എനിക്കു എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ ഹൃദയത്തില്‍ ഇന്ത്യയ്ക്കു പ്രത്യേക സ്ഥാനമുണ്ട്. ഇതൊരിക്കലും ഒരു വിടവാങ്ങലല്ല. നിങ്ങള്‍ എന്നെ വീണ്ടും കാണും. ഈ വര്‍ഷം പുതിയ വെല്ലുവിളി എറ്റെടുക്കാനാണ് തീരുമാനം. വരുന്ന പിഎസ്എല്‍ സീസണില്‍ കളിക്കാന്‍ തീരുമാനിച്ചു- ഡുപ്ലെസി വ്യക്തമാക്കി.

2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെയാണ് ഡുപ്ലെസി ഐപിഎല്ലില്‍ എത്തിയത്. 2016, 2017 വര്‍ഷങ്ങളില്‍ റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സില്‍ കളിച്ചു. പിന്നീട് വീണ്ടും ചെന്നൈ ടീമില്‍ തന്നെ തിരിച്ചെത്തി. 2021വരെ താരം സിഎസ്‌കെയില്‍ തുടര്‍ന്നു. 2022ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിലെത്തി. 2024ല്‍ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചു. എന്നാല്‍ ഇത്തവണ ടീം അദ്ദേഹത്തെ നിലനിര്‍ത്തിയില്ല.




Next Story

RELATED STORIES

Share it