ഐപിഎല്‍: സ്മിത്തിന് കീഴില്‍ മുംബൈക്കെതിരേ രാജസ്ഥാന് ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ച് വിക്കറ്റ് ജയമാണ് റോയല്‍ നേടിയത്. റോയല്‍സിന്റെ തട്ടകത്തില്‍ നേടിയ ജയത്തോടെ സീസണിലെ മൂന്നാം ജയം അവര്‍ സ്വന്തമാക്കി. ടോസ് നേടിയ രാജസ്ഥാന്‍ മുംബൈയെ ബാറ്റിങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 161 റണ്‍സ് അഞ്ച് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടി. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കാഴ്ചവച്ച സ്റ്റീവ് സ്മിത്ത് 48 പന്തില്‍ 59 റണ്‍സ് നേടി ടോപ് സ്‌കോററായി. 29 പന്തില്‍ 43 റണ്‍സ് നേടിയ റിയാന്‍ പരാഗും സ്മിത്തിന് മികച്ച പിന്തുണ നല്‍കി. സഞ്ജു സാംസണ്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. 12 പന്തില്‍ 12 റണ്‍സെടുത്ത മുന്‍ ക്യാപ്റ്റന്‍ രഹാനെ തുടക്കത്തില്‍ തന്നെ പുറത്തായി. ഇന്നാണ് രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്നാണ് ക്യാപ്റ്റനെ മാറ്റിയത്. മുംബൈയ്ക്കു വേണ്ടി രാഹുല്‍ ചാഹര്‍ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ മുംബൈ ക്വിന്റണ്‍ ഡികോക്കിന്റെയും (65), സൂര്യകുമാര്‍ യാദവിന്റെയും (34) ബാറ്റിങ് മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഹാര്‍ദ്ദിക്ക് പാണ്ഡേ 23 റണ്‍സെടുത്തു. ശ്രേയസ് ഗോപാല്‍ രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.
RELATED STORIES
വാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന് ഡോക്ടര് പണി നിര്ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്ണറെ...
17 Oct 2022 9:51 AM GMTഇ ഡിയുടെ സമന്സ് സ്റ്റേ ചെയ്ത നടപടി...
10 Oct 2022 11:20 AM GMT