Cricket

തീപ്പൊരിയായി മഹിപാല്‍; രാജസ്ഥാനെതിരേ പഞ്ചാബിന് 186 റണ്‍സ് ലക്ഷ്യം

17 പന്തില്‍ നാല് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകടമ്പടിയോടെയാണ് മഹിപാല്‍ മിന്നും ബാറ്റിങ് കാഴ്ചവച്ചത്.

തീപ്പൊരിയായി മഹിപാല്‍; രാജസ്ഥാനെതിരേ പഞ്ചാബിന് 186 റണ്‍സ് ലക്ഷ്യം
X



ദുബയ്: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് ശക്തമായ നിലയില്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 185 റണ്‍സെടുത്തു. ടോസ് നേടിയ പഞ്ചാബ് റോയല്‍സിനെ ബാറ്റിങിനയക്കുകയായിരുന്നു.


49 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാല്‍, 43 റണ്‍സെടുത്ത മഹിപാല്‍ ലൊംറോര്‍, 36 റണ്‍സെടുത്ത എവിന്‍ ലെവിസ് എന്നിവരാണ് രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചത്. 17 പന്തില്‍ നാല് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെയാണ് മഹിപാല്‍ മിന്നും ബാറ്റിങ് കാഴ്ചവച്ചത്. 21 പന്തിലാണ് ലെവിസ് 36 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സഞ്ജു (4) ഇന്ന് നിരാശനാക്കി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും നേടി.




Next Story

RELATED STORIES

Share it