ഐപിഎല്‍; കോഹ്‌ലിക്ക് സെഞ്ചുറി; ബാംഗ്ലൂരിന് രണ്ടാം ജയം
ഐപിഎല്ലില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറിയുമായി കളം വാണപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൊല്‍ക്കത്തയ്‌ക്കെതിരേ ജയം. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിനാണ് തോല്‍പ്പിച്ചത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സെഞ്ചുറിയുമായി കളം വാണപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൊല്‍ക്കത്തയ്‌ക്കെതിരേ ജയം. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ 10 റണ്‍സിനാണ് തോല്‍പ്പിച്ചത്. ബാംഗ്ലൂരിന്റെ രണ്ടാം ജയമാണിത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍(213) പിന്തുടര്‍ന്ന കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി നിതീഷ് റാണയും(46 പന്തില്‍ 85*), ആന്ദ്രേ റസ്സലും (25 പന്തില്‍ 65) തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചെങ്കിലും വിജയം ഇന്ന് ബാംഗ്ലൂരിനൊപ്പമായിരുന്നു. 33 റണ്‍സെടുക്കുന്നതിനിടെ കൊല്‍ക്കത്തയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാരാണ് ദ്രുതഗതിയില്‍ പവലിയനിലേക്ക് മടങ്ങിയത്. സുനില്‍ നരേയ്ന്‍ 18 റണ്‍സെടുത്തതൊഴിച്ചാല്‍ ബാക്കിയുള്ളവര്‍ രണ്ടക്കം കാണാതെ പുറത്തായി.
ഒമ്പത് സിക്‌സറടങ്ങുന്നതാണ് ആന്ദ്രേ റസ്സലിന്റെ ഇന്നിങ്‌സ്. ചാലഞ്ചേഴ്‌സിനായി ഡെല്‍ സ്‌റ്റേയ്ന്‍ രണ്ടും നവദീപ് സെയ്‌നി, മാര്‍ക്കസ് സ്‌റ്റോണിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ കൊല്‍ക്കത്ത ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. കോഹ്‌ലിയും മോയിന്‍ അലിയും ചേര്‍ന്നാണ് ബാംഗ്ലൂരിന് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 28 പന്തില്‍ നിന്നാണ് മോയിന്‍ അലി 66 റണ്‍സെടുത്തത്. ആറ് സിക്‌സറുകള്‍ പറത്തിയാണ് മോയിന്‍ അലിയുടെ അര്‍ദ്ധസെഞ്ചുറി. മാര്‍ക്കസ് സ്‌റ്റോണിസ് 17 ഉം അക്ഷദീപ് സാത്ത് 13 റണ്‍സെടുത്തു.
RELATED STORIES
റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്‍ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; റെക്കോഡ്; മാര്‍ട്ടിന്‍സിന് കീഴില്‍...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMT