Cricket

ആര്‍സിബിക്ക് ജയമൊരുക്കി അനൂജ് റാവത്ത്; മുംബൈക്ക് തോല്‍വി തന്നെ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി.

ആര്‍സിബിക്ക് ജയമൊരുക്കി അനൂജ് റാവത്ത്; മുംബൈക്ക് തോല്‍വി തന്നെ
X


പുനെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി.ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മുന്‍ ചാംപ്യന്‍മാരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയത്. 152 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി പിന്‍തുടര്‍ന്നു. പുതുമുഖ താരം അനൂജ് റാവത്തിന്റെ വെടിക്കെട്ടാണ് ഇന്ന് ആര്‍സിബിക്ക് അനായാസ ജയമൊരുക്കിയത്. 47 പന്തില്‍ താരം 66 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആറ് സിക്‌സും ഇന്നിങ്‌സില്‍ പിറന്നു. കോഹ്‌ലി 48 റണ്‍സ് നേടി റാവത്തിന് മികച്ച പിന്തുണ നല്‍കി. ദിനേശ് കാര്‍ത്തിക്ക് (ഒരു പന്തില്‍ ഏഴ് റണ്‍സ്), മാക്‌സ്‌വെല്‍ (രണ്ട് പന്തില്‍ എട്ട് ) എന്നിവരാണ് ആര്‍സിബിയ്ക്കായി പുറത്താവാതെ നിന്നത്. ജയത്തോടെ ആര്‍സിബി മൂന്നാം സ്ഥാനത്തെത്തി.മുംബൈ ഒമ്പതാം സ്ഥാനത്താണ്.


ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ്് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. 37 പന്തില്‍ 68 റണ്‍സുമായി പുറത്താവാതെ നിന്ന സൂര്യകുമാറിന്റെ ഇന്നിങ്‌സില്‍ പിറന്നത് ആറ് സിക്‌സും അഞ്ച് ഫോറുമാണ്. തുടക്കം മുതലെ ആര്‍സിബി ബൗളര്‍മാര്‍ മുംബൈക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. 79 റണ്‍സെടുക്കുന്നതിനിടെ മുംബൈക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇഷാന്‍ കിഷനും രോഹിത്ത് ശര്‍മ്മയും 26 വീതം റണ്‍സെടുത്ത് പുറത്തായി. ബ്രിവ്‌സ്(8), തിലക് വര്‍മ്മ(0), പൊള്ളാര്‍ഡ്(0), രമണ്‍ദീപ് സിങ് (6) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ആര്‍സിബിയ്ക്കായി ഹസരന്‍ക, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.




Next Story

RELATED STORIES

Share it