Cricket

ഐപിഎല്‍; ആര്‍സിബി വന്‍ മതിലും കടന്ന് രാജസ്ഥാന്‍ റോയല്‍സ്

റിയാന്‍ പരാഗ് (56)ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍; ആര്‍സിബി വന്‍ മതിലും കടന്ന് രാജസ്ഥാന്‍ റോയല്‍സ്
X



മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 29 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ നേടിയത്. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍, രണ്ട് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് രാജസ്ഥാന് അനായാസ ജയം നല്‍കിയത്. ഫഫ് ഡു പ്ലിസ്സിസ് (23), പട്യാദര്‍ (16), ഷഹബാസ് അഹ്‌മദ് (17), ഹസരന്‍ങ്ക (18) എന്നിവരാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കടന്നവര്‍.


ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തിരുന്നു. റിയാന്‍ പരാഗ് (56)ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 27ഉം അശ്വിന്‍ 17ഉം റണ്‍സെടുത്തു. ആര്‍സിബിക്കായി സിറാജ്, ഹാസല്‍വുഡ്, ഹസരന്‍ങ്ക എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.





Next Story

RELATED STORIES

Share it