രവി ശാസ്ത്രി അഹ്മദാബാദ് ഫ്രാഞ്ചൈസിയുടെ കോച്ച്; വാര്‍ണറും രാഹുലും ടീമില്‍
ബട്‌ലര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവരെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കാനാണ് പുതിയ ടീമിന്റെ തീരുമാനം.

അഹ്മദാബാദ്: ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രി ഐപിഎല്ലിലേക്ക് കടക്കുന്നു. ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹ്മദാബാദിന്റെ പരിശീലകനാവാനാണ് ശാസ്ത്രി തയ്യാറെടുക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ശാസ്ത്രി പുതിയ സ്ഥാനത്തിന് സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കഴിഞ്ഞ സീസണില്‍ മോശം ഫോമിലായ സണ്‍റൈസേഴ്‌സ് അഹമ്മദാബാദിന്റെ ഓസിസ് താരം ഡേവിഡ് വാര്‍ണറും അഹ്മദാബാദ് ടീമിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന വാര്‍ണര്‍ അടുത്ത തവണയും താന്‍ ഐപിഎല്ലില്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബ് കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെയും അഹ്മദാബാദ് ടീം നോട്ടമിട്ടിട്ടുണ്ട്. താരം പഞ്ചാബ് ടീം വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുതിയ ടീമിന്റെ ക്യാപ്റ്റനാക്കാനാണ് തീരുമാനം. കൂടാതെ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍, ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ എന്നിവരെയും എന്ത് വിലകൊടുത്തും ടീമിലെത്തിക്കാനാണ് പുതിയ ടീമിന്റെ തീരുമാനം.
RELATED STORIES
കുറസാവോയെ ഏഴ് ഗോളില് മുക്കി അര്ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്സ് രക്ഷപ്പെട്ടു; നെതര്ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില് ബാങ്ക് വിളിച്ചു; ആയിരങ്ങള് നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMT