ഐപിഎല്‍; എട്ടാം തോല്‍വിയുമായി മുംബൈ ഇന്ത്യന്‍സ് പുറത്തേക്ക്
ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (62 പന്തില്‍ 103 റണ്‍സ്) മികവിലാണ് ലഖ്നൗ മികച്ച സ്കോര്‍ മുന്നോട്ട് വച്ചത്.
മുംബൈ: തുടര്‍ച്ചയായ എട്ട് തോല്‍വികളുമായി മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. മുംബൈയുടെ ഭാഗ്യ ഗ്രൗണ്ടില്‍ അവരെ തകര്‍ത്തത് ലഖ്നൗ സൂപ്പര്‍ ജെയ്ന്റസാണ്. 36 റണ്‍സിന്റെ ജയമാണ് ലഖ്നൗ നേടിയത്. 169 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. രോഹിത്ത് ശര്‍മ്മ(39), തിലക് വര്‍മ്മ (38) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍സിനായി പിടിച്ചുനിന്നത്. ലഖ്നൗവിന്റെ ബൗളര്‍മാര്‍ മികച്ച ബൗളിങാണ് കാഴ്ചവച്ചത്. ക്രുനാല്‍ പാണ്ഡെ മൂന്ന് വിക്കറ്റ് നേടി. മൊഹ്സിന്‍ ഖാന്, രവി ബിഷ്ണോയി, ആയുഷ് ബഡോദിനി, ജാസണ്‍ ഹോള്‍ഡര്‍ എന്നിവരും എല്എസ്ജിയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ഈ സീസണിലെ രണ്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (62 പന്തില്‍ 103 റണ്‍സ്) മികവിലാണ് ലഖ്നൗ മികച്ച സ്കോര്‍ മുന്നോട്ട് വച്ചത്.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT