Cricket

ഐപിഎല്‍; അരങ്ങേറ്റക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം

ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ ആദ്യ ജയം.

ഐപിഎല്‍; അരങ്ങേറ്റക്കാരില്‍ ഗുജറാത്ത് ടൈറ്റന്‍സിന് ജയം
X

മുംബൈ: ഐപിഎല്ലില്‍ അരങ്ങേറ്റക്കാര്‍ തമ്മില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം. ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ ആദ്യ ജയം.രാഹുല്‍ തേവാട്ടിയ(40*) , അഭിനവ് മനോഹര്‍ (15) കൂട്ടുകെട്ടാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 159 റണ്‍സിന്റെ ലക്ഷ്യം ഗുജറാത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ (161) 19.4 ഓവറില്‍ മറികടന്നു.

ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 33ഉം ഡേവിഡ് മില്ലര്‍, വെയ്ഡ് എന്നിവര്‍ 30 റണ്‍സ് വീതവും ടൈറ്റന്‍സിനായി നേടി. ശുഭ്മാന്‍ ഗില്ലിനും (0), വിജയ് ശങ്കറിനും (4) ടൈറ്റന്‍സിനായി രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ലഖ്‌നൗവിനായി ലങ്കന്‍ താരം ദുഷ്മന്താ ചമീറ രണ്ട് വിക്കറ്റ് നേടി.


ടോസ് ലഭിച്ച ഗുജറാത്ത് ലഖ്‌നൗവിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടാനെ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനായുള്ളൂ. മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങില്‍ ലഖ്‌നൗവിന്റെ തുടക്കം തന്നെ പാളിയിരുന്നു. ക്യാപ്റ്റന്‍ രാഹുലിനെ ഡക്കൗട്ടാക്കിയാണ് ഷമി തുടങ്ങിയത്. ഡീകോക്ക് (7), മനീഷ് പാണ്ഡെ (6) എന്നിവരെയും ഷമി പുറത്താക്കി.

ഇതിനിടെ ആരോണ്‍ ഫിഞ്ച് വിന്‍ഡീസ് താരം എവിന്‍ ലെവിസിനെയും (10) പുറത്താക്കി. സമ്മര്‍ദ്ധത്തിലായി ലഖ്‌നൗവിനെ പിന്നീട് രക്ഷിച്ചത് ദീപക് ഹൂഡ(55) -ആയുഷ് ബഡോദിനി (54) കൂട്ടുകെട്ടാണ്.ഇരുവരുടെയും അര്‍ദ്ധസെഞ്ചുറിയാണ് ടീമിനെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. പിന്നീടെത്തിയ ക്രുനാല്‍ പാണ്ഡെ 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ആരോണ്‍ ഫിഞ്ച് ഗുജറാത്ത് ടൈറ്റന്‍സിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍ ഒരു വിക്കറ്റും നേടി.




Next Story

RELATED STORIES

Share it