Cricket

ചെന്നൈക്ക് ഞെട്ടല്‍; ദീപക് ചാഹറിന് ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കും

കാലിലെ പേശിക്കായിരുന്നു പരിക്ക്.

ചെന്നൈക്ക് ഞെട്ടല്‍; ദീപക് ചാഹറിന് ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കും
X


വാസ്‌കോ: ഐപിഎല്‍ മാര്‍ച്ച് 26ന് തുടങ്ങാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി. 15ാം സീസണിലെ വിലകൂടിയ താരമായ ദീപക് ചാഹറിന്റെ പരിക്ക് സാരമുള്ളതാണെന്നും ഐപിഎല്ലിലെ ഭൂരിഭാഗം മല്‍സരങ്ങളും താരത്തിന് നഷ്ടമാവുമെന്നും ഇഎസ്പിഎന്‍ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ്ഇന്‍ഡീസിനെതിരായ മല്‍സരത്തിലാണ് ചാഹറിന് പരിക്കേറ്റത്. കാലിലെ പേശിക്കായിരുന്നു പരിക്ക്. തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയും ചാഹറിന് നഷ്ടമായിരുന്നു. ഐപിഎല്ലിലെ തുടക്കം താരത്തിന് നഷ്ടമാവുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. എന്നാല്‍ 14 കോടിക്ക് ടീമിലെത്തിച്ച ചാഹറിന്റെ പരിക്ക് ഭേദമാവാന്‍ രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.




Next Story

RELATED STORIES

Share it