Cricket

ഐപിഎല്‍ മെഗാ താരലേലത്തിന് തുടക്കം; ശ്രേയസ് കെകെആറില്‍; ധവാന്‍ കിങ്‌സ് ഇലവനൊപ്പം

ആദ്യ സെഷനില്‍ തന്നെ പുതിയ ടീമുകളിലേക്ക് ചേക്കേറി.

ഐപിഎല്‍ മെഗാ താരലേലത്തിന് തുടക്കം; ശ്രേയസ് കെകെആറില്‍; ധവാന്‍ കിങ്‌സ് ഇലവനൊപ്പം
X


ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ താരലേലത്തിന് ബെംഗളൂരുവില്‍ തുടക്കമായി. മുന്‍ ഡല്‍ഹി ക്യാപ്റ്റില്‍സ് താരങ്ങളായ ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍ എന്നിവര്‍ ആദ്യ സെഷനില്‍ തന്നെ പുതിയ ടീമുകളിലേക്ക് ചേക്കേറി. ശ്രേയസ് അയ്യരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് റാഞ്ചിയപ്പോള്‍ ശിഖര്‍ ധവാനെ പഞ്ചാബ് കിങ്‌സും സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ധവാനായി മല്‍സരിച്ചിരുന്നെങ്കിലും പഞ്ചാബ് 8.25 കോടിക്ക് സ്വന്തമാക്കുകയായിരുന്നു.


പുതിയ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റസും ഡല്‍ഹിയുമായിരുന്നു ശ്രേയസിനായി ആദ്യം മുന്നില്‍ നിന്നത്. എന്നാല്‍ 10 കോടിക്ക് മുകളില്‍ കയറിയപ്പോഴാണ് കെകെആര്‍ രംഗത്തെത്തിയത്. ഒടുവില്‍ 12.25 കോടിക്ക് അവര്‍ ശ്രേയസ്സിനെ സ്വന്തമാക്കി.




Next Story

RELATED STORIES

Share it