Cricket

ഐപിഎല്‍ ലേലം; അശ്വിന്‍ സഞ്ജുവിനൊപ്പം; ഷമി ഗുജാറത്ത് ടൈറ്റന്‍സിലേക്ക്

6.25 കോടിയാണ് താരത്തിന്റെ വില.

ഐപിഎല്‍ ലേലം; അശ്വിന്‍ സഞ്ജുവിനൊപ്പം; ഷമി ഗുജാറത്ത് ടൈറ്റന്‍സിലേക്ക്
X

ബെംഗളൂരു: ഐപിഎല്‍ മെഗാ താര ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്ത ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക്. ഡല്‍ഹി ക്യാപ്റ്റല്‍സും രാജസ്ഥാനുമായിരുന്നു താരത്തിനായി ആദ്യമേ രംഗത്തുണ്ടായിരുന്നത്. ഒടുവില്‍ രാജസ്ഥാന്‍ അഞ്ച് കോടിക്ക് അശ്വിനെ ക്യാംപിലെത്തിച്ചു. പഴയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടരാനായിരുന്നു താരത്തിന് താല്‍പ്പര്യം. എന്നാല്‍ ചെന്നൈ അശ്വിനായി രംഗത്ത് വന്നില്ല.


പഞ്ചാബ് കിങ്‌സ് താരമായിരുന്ന മുഹമ്മദ് ഷമിയെ പുതിയ സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കും. 6.25 കോടിയാണ് താരത്തിന്റെ വില.




Next Story

RELATED STORIES

Share it