താരങ്ങളെ പിടിവിടാതെ കൊവിഡ്; ഐപിഎല്‍ 2021 ഉപേക്ഷിച്ചു
ഏറ്റവും പുതിയതായി സണ്‍റൈസേഴ്‌സിന്റെ അമിത് മിശ്രയ്ക്കും വൃദ്ധിമാന്‍ സാഹയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

ഡല്‍ഹി: ഐപിഎല്‍ ബയോ ബബ്‌ളിനെയും മറികടന്ന് നിരവധി താരങ്ങളെ കൊവിഡ് പിടികൂടിയതോടെ ഈ സീസണിലെ ഐപിഎല്‍ ഉപേക്ഷിച്ചു. ബിസിസഐയാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും പുതിയതായി സണ്‍റൈസേഴ്‌സിന്റെ അമിത് മിശ്രയ്ക്കും വൃദ്ധിമാന്‍ സാഹയ്ക്കും ഇന്ന്് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ഐപിഎല്‍ ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഡല്‍ഹിയില്‍ ഇന്ന് സണ്‍റൈസേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മല്‍സരം നടക്കാനിരിക്കെയാണ് ബിസിസിഐയുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയുടെ സന്ദീപ് വാര്യര്‍ , വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടീം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഇവരുമായി 29ന് ഏറ്റുമുട്ടിയ ഡല്‍ഹി ക്യാപിറ്റല്‍സിനോടും ബിസിസിഐ കഴിഞ്ഞ ദിവസം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ച ഡല്‍ഹിയുമായി ഏറ്റുമുട്ടിയ പഞ്ചാബ് കിങ്‌സിനോട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സണ്‍റൈസേഴ്‌സ് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ അവരുമായി മെയ്യ് രണ്ടിന് ഏറ്റുമുട്ടിയ രാജസ്ഥാന്‍ താരങ്ങള്‍ക്കും കൊവിഡ് ഭീഷണിയാവും.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രണ്ട് സ്റ്റാഫുകള്‍ക്കും ബൗളിങ് കോച്ച് ബാലാജിക്കും രോഗം സ്ഥിരീകിരിച്ചിരുന്നു. ചെന്നൈ മുംബൈ ഇന്ത്യന്‍സിനോട് മെയ്യ് ഒന്നിന് ഏറ്റുമുട്ടിയിരുന്നു. കൂടാതെ ഡല്‍ഹിയിലെ അഞ്ച് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഇന്നലെ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ കൂടുതല്‍ താരങ്ങള്‍ക്ക് രോഗം പടരുമെന്ന ഭീതിയിലാണ് ബിസിസിഐ സീസണ് താല്‍ക്കാലികമായി പരിസമാപ്തി കുറിച്ചത്.
ഇന്ത്യയില്‍ ക്രമാധീതമായി കൊവിഡ് കേസുകളും മരണങ്ങളും ഉയര്‍ന്നിട്ടും ഐപിഎല്ലുമായി ബിസിസിഐ മുന്നോട്ട് പോയതിന് വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ തള്ളി ബിസിസിഐ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഐപിഎല്‍ താരങ്ങളെ രോഗം പിടികൂടിയിരുന്നു. എന്നാല്‍ ഇത് വകവയ്ക്കാതെ ആയിരുന്നു ബിസിസിഐയുടെ നടപടി.
RELATED STORIES
സ്കൂള് കലോല്സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്വിനിയോഗക്കേസ്: ലോകായുക്തയില് ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMT