Cricket

ഐപിഎല്‍; തിരിച്ചുവരവിനായി കിങ്‌സ് ഇലവനും സണ്‍റൈസേഴ്‌സും ഇന്നിറങ്ങും

പഞ്ചാബാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ കൈയ്യെത്തും ദൂരത്ത് ജയം നഷ്ടപ്പെട്ടാണ് വരുന്നത്.

ഐപിഎല്‍; തിരിച്ചുവരവിനായി കിങ്‌സ് ഇലവനും സണ്‍റൈസേഴ്‌സും ഇന്നിറങ്ങും
X


ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാംപാദത്തില്‍ ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനും സണ്‍റൈസേഴ്‌സ് ഇലവനും ഏറ്റുമുട്ടുന്നു. രാത്രി 7.30നാണ് മല്‍സരം. പോയിന്റ് നിലയില്‍ ഏഴും എട്ടും സ്ഥാനത്തുള്ളവരാണ് ഇന്ന് പോരിനിറങ്ങുന്നത്. പ്ലേ ഓഫ് പ്രതീക്ഷ നഷ്ടപ്പെട്ട ഹൈദരാബാദ് അവസാന സ്ഥാനത്തുള്ളവര്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷനേടാനുള്ള പോരാട്ടത്തിലാണ്. പഞ്ചാബാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ കൈയ്യെത്തും ദൂരത്ത് ജയം നഷ്ടപ്പെട്ടാണ് വരുന്നത്. അവസാന പന്തിലായിരുന്നു പഞ്ചാബിന്റെ തോല്‍വി. എസ്ആര്‍എച്ചിനെതിരേ എളുപ്പം ജയിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ഇറങ്ങുന്നത്.ഇരുടീമിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല.





Next Story

RELATED STORIES

Share it