Cricket

'പൃഥ്വിയുടെ ഫോറുകള്‍ക്ക് ശിവം മാവിയുടെ പ്രതികാരം'

താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ശിവം മാവി പൃഥ്വിക്കെതിരേ തിരിഞ്ഞത്.

പൃഥ്വിയുടെ ഫോറുകള്‍ക്ക് ശിവം മാവിയുടെ പ്രതികാരം
X


അഹ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ ആദ്യഓവറില്‍ ആറ് ഫോറുകളടിച്ച് റെക്കോഡ് നേടിയിരുന്നു. ശിവം മാവിയുടെ ഓവറിലാണ് പൃഥ്വി ഫോറുകള്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ഈ ഫോറുകള്‍ക്കെതിരേ ശിവം മാവി പ്രതികാരം ചെയ്തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.ജയത്തിന് ശേഷം ഡല്‍ഹി താരങ്ങള്‍ കൊല്‍ക്കത്താ താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കുന്നതിനിടെയാണ് ശിവം മാവി പൃഥ്വിക്കെതിരേ തിരിഞ്ഞത്. പരസ്പരം കൈകൊടുക്കുന്നതിനിടെ ശിവം മാവി ദേഷ്യത്തോടെ പൃഥ്വിയുടെ കഴുത്തിന് പിടിച്ച് അമര്‍ത്തുകയായിരുന്നു. പൃഥ്വി എതിര്‍ക്കുന്നുണ്ടെങ്കിലും മാവി അത് കൂട്ടാക്കാതെ ബലമായി പിടിക്കുകയായിരുന്നു. വേദന കൊണ്ട് പൃഥ്വി കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷമാണ് മാവി തന്റെ പ്രതികാര നടപടി അവസാനിപ്പിച്ചത്. മല്‍സരശേഷമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 41 പന്തിലാണ് പൃഥ്വി 82 റണ്‍സ് നേടിയത്. 18 പന്തിലായിരുന്നു മുന്‍ അണ്ടര്‍ 19 ഇന്ത്യാ ടീമംഗമായ പൃഥ്വിയുടെ അര്‍ദ്ധസെഞ്ചുറി.




Next Story

RELATED STORIES

Share it