Cricket

പഞ്ചാബ് കിങ്‌സിനെതിരേ നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം

കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ (126)ലക്ഷ്യം കണ്ടു.

പഞ്ചാബ് കിങ്‌സിനെതിരേ നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം
X

അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ അഞ്ച് വിക്കറ്റിന്റെ ജയവുമായി കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്. 124 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ (126)ലക്ഷ്യം കണ്ടു. രാഹുല്‍ ത്രിപാട്ടി (41), ക്യാപ്റ്റന്‍ മോര്‍ഗന്‍ (47*) എന്നിവര്‍ നിലയുറപ്പിച്ചതോടെയാണ് കൊല്‍ക്കത്ത വിജയവഴിയില്‍ തിരിച്ചെത്തിയത്. ഒരു വേള 83ന് നാല് വിക്കറ്റ് എന്ന നിലയില്‍ കൊല്‍ക്കത്ത വീണിരുന്നു. എന്നാല്‍ ആദ്യമായി മോര്‍ഗാന്‍ ഫോമിലായി പുറത്താവാതെ നിന്നതോടെ നൈറ്റ് റൈഡേഴ്‌സ് ജയം വരുതിയിലാക്കി.


നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 123 റണ്‍സ് നേടിയത്. പഞ്ചാബ് നിരയില്‍ മായങ്ക് അഗര്‍വാള്‍ (31), ജോര്‍ദ്ദന്‍ (30) എന്നിവര്‍ മാത്രമാണ് ഇന്ന് മികച്ചു നിന്നത്. രാഹുലും നിക്കോളസ് പൂരനും 19 റണ്‍സെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ രണ്ട് വീതം വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ്, നരേയന്‍ എന്നിവരുടെ ബൗളിങ് മികവാണ് കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തിയത്.




Next Story

RELATED STORIES

Share it