Cricket

ഐപിഎല്‍; കൊല്‍ക്കത്ത വിയര്‍ക്കും; ലക്ഷ്യം 193 റണ്‍സ്; ഫഫ് ഡു പ്ലിസ്സിസ് -86

മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്.

ഐപിഎല്‍; കൊല്‍ക്കത്ത വിയര്‍ക്കും; ലക്ഷ്യം 193 റണ്‍സ്; ഫഫ് ഡു പ്ലിസ്സിസ് -86
X


ദുബയ്: ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മലകെട്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഫഫ് ഡു പ്ലിസ്സിസ് വെടിക്കെട്ട് പുറത്തെടുത്തതോടെ ചെന്നൈ കൂറ്റന്‍ ലക്ഷ്യം (193) മുന്നോട്ട് വയ്ക്കുകയായിരുന്നു. 59 പന്തില്‍ താരം 86 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്കാവാദ്(32), റോബിന്‍ ഉത്തപ്പ (31), മോയിന്‍ അലി (37) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്. കെകെആറിനായി നരേയ്ന്‍ രണ്ട് വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി.




Next Story

RELATED STORIES

Share it