Cricket

ലോകകപ്പ് ഫോര്‍മാറ്റിനെതിരേ കോഹ്‌ലി

നിലവിലുള്ള റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മാറ്റണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഐപിഎല്‍ പോലുള്ള ഫോര്‍മാറ്റ് ആണ് ലോകകപ്പില്‍ ആവശ്യമെന്നും ക്യാപ്റ്റന്‍ പറയുന്നു.

ലോകകപ്പ് ഫോര്‍മാറ്റിനെതിരേ കോഹ്‌ലി
X

മാഞ്ചസ്റ്റര്‍: ലോകകപ്പ് ഫേവററ്റികളായ ഇന്ത്യ സെമിഫൈനലില്‍ ന്യൂസിലന്റിനോട് ദയനീയമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിലവിലെ ലോകകപ്പ് മല്‍സരക്രമത്തിനെതിരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി. നിലവിലുള്ള റൗണ്ട് റോബിന്‍ ഫോര്‍മാറ്റ് മാറ്റണമെന്നാണ് കോഹ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഐപിഎല്‍ പോലുള്ള ഫോര്‍മാറ്റ് ആണ് ലോകകപ്പില്‍ ആവശ്യമെന്നും ക്യാപ്റ്റന്‍ പറയുന്നു. ലോകകപ്പില്‍ ഒരു തോല്‍വി മാത്രം നേരിട്ട ഇന്ത്യന്‍ ടീം , ഭാഗ്യം കൊണ്ട് മാത്രം സെമിയിലെത്തിയ ന്യൂസിലന്റിന്റെ ഒരു ദിവസത്തെ പ്രകടനം കൊണ്ട് തോറ്റ് പുറത്താകുകയായിരുന്നു.

ലോകകപ്പിലുടനീളം മികച്ച പോരാട്ടം കാഴ്ചവച്ചിട്ടും ഒരു ദിവസത്തെ പ്രകടനം ടീം പുറത്താവുകയായിരുന്നു. ഇതില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ഐപിഎല്‍ റൗണ്ട് ഫോര്‍മാറ്റാണ് ലോകകപ്പില്‍ വേണ്ടതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഐപിഎല്ലില്‍ പോയിന്റ് അടിസ്ഥാനത്തില്‍ ആദ്യ നാല് ടീമുകള്‍ പ്ലേ ഓഫ് റൗണ്ടിലെത്തുന്നു. ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയവര്‍ ക്വാളിഫയര്‍ ഒന്ന് എന്ന ആദ്യ പ്ലേ ഓഫിലാണ് കളിക്കുക. ഇതിലെ വിജയികള്‍ നേരിട്ട് ഫൈനലില്‍ എത്തും. അവശേഷിക്കുന്ന ടീമുകള്‍ എലിമിനേറ്റര്‍ എന്ന ടീമില്‍ ഏറ്റുമുട്ടും. ഈ മല്‍സരത്തിലെ വിജയി ക്വാളിഫയര്‍ ഒന്നില്‍ തോറ്റവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടും. ഇതിലെ വിജയിയാണ് ഫൈനലിലേക്ക് എത്തുക.

ലോകകപ്പില്‍ വണ്‍ റോബിന്‍ റൗണ്ട് ഫോര്‍മാറ്റാണ് നടപ്പാക്കിയത്. ഒരു മല്‍സരത്തിലെ മോശം പ്രകടനം കൊണ്ട് മാത്രം പുറത്തായ ടീമിന്റെ അവസ്ഥ ദയനീയമാണെന്നും ഇന്ത്യന്‍ തോറ്റപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി. ധോണിയെ ഏഴാം നമ്പറില്‍ ഇറക്കാന്‍ കാരണം അവസാന ഓവറുകളില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റിയ താരം എന്ന നിലയിലാണെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it