Cricket

ഓസിസിന്റെ 26മല്‍സരങ്ങളിലെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യ

ഷഫാലി വര്‍മ്മ (56), യാസ്തിഖാ ഭാട്ടിയ(64), ദീപ്തി ശര്‍മ്മ(31), സ്‌നേഹ റാണ(30) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി.

ഓസിസിന്റെ 26മല്‍സരങ്ങളിലെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച്  ഇന്ത്യ
X


സിഡ്‌നി: ഓസ്‌ട്രേലിയയുടെ 26 മല്‍സരങ്ങളിലെ അപരാജിത കുതിപ്പിന് അവസാന കുറിച്ച് ഇന്ത്യന്‍ വനിതകള്‍. ഓസിസിനെതിരായ അവസാന ഏകദിനത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ തിരിച്ചുവരവ്. രണ്ട് വിക്കറ്റിനാണ് ടീമിന്റെ ജയം. നേരത്തെ ഓസിസ് പരമ്പര സ്വന്തമാക്കിയിരുന്നു. 264 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 49.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു. ഷഫാലി വര്‍മ്മ (56), യാസ്തിഖാ ഭാട്ടിയ(64), ദീപ്തി ശര്‍മ്മ(31), സ്‌നേഹ റാണ(30) എന്നിവര്‍ ഇന്ത്യയ്ക്കായി തിളങ്ങി.


നേരത്തെ ജൂലിയാന്‍ ഗോസ്വാമി, പൂജാ വസ്ത്രാക്രാര്‍ എന്നിവര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് വീതം നേടി.




Next Story

RELATED STORIES

Share it