Cricket

കോഹ്‌ലിയുടെ നൂറാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം

മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കാണികള്‍ക്ക് പ്രവേശനം.

കോഹ്‌ലിയുടെ നൂറാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം
X


മൊഹാലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ 100ാം ടെസ്റ്റ് നടക്കുന്ന മൊഹാലിയില്‍ 50ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍.മാര്‍ച്ച് നാലിന് ശ്രീലങ്കയ്‌ക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് കാണികള്‍ക്ക് പ്രവേശനം. നേരത്തെ കൊവിഡ് വ്യാപന ഭീതിയില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല.എന്നാല്‍ ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്താണ് ബിസിസിഐയും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും തീരുമാനം മാറ്റിയത്. ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച കോഹ്‌ലിയുടെ 100ാം ടെസ്റ്റില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it