Cricket

ഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്‍ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സ് നേടിയിട്ടുണ്ട്.

ഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്‍ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട നിലയില്‍
X


ബിര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഋഷഭ് പന്തിന്റെ ക്ലാസ്സിക്ക് സെഞ്ചുറിയും (146), രവീന്ദ്ര ജഡേജയുടെ അര്‍ദ്ധസെഞ്ചുറിയും (74)ആണ് ഇന്ത്യയെ ഇംഗ്ലണ്ടിനെതിരേ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ടെസ്റ്റിന്റെ ആദ്യദിനമായ ഇന്ന് ശുഭ്മാന്‍ ഗില്‍(17), പൂജാര(13), ഹനുമാ വിഹാരി(20), വിരാട് കോഹ്‌ലി(11), ശ്രേയസ് അയ്യര്‍ (15) എന്നിവര്‍ മികവ് കാണിക്കാതെ പുറത്തായിരുന്നു.തുടര്‍ന്നാണ് ഋഷഭും ജഡേജയും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. 111 പന്തിലാണ് ഋഷഭിന്റെ സെഞ്ചുറി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സ് നേടിയിട്ടുണ്ട്.




Next Story

RELATED STORIES

Share it