Cricket

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തോല്‍വി; ഒന്നാം റാങ്കും നഷ്ടം

ചിരവൈരികളായ പാകിസ്ഥാനാണ് ഒന്നാം സ്ഥാനം.

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത തോല്‍വി; ഒന്നാം റാങ്കും നഷ്ടം
X


ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ തോല്‍വി. ഒരു ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ആതിഥേയരുടെ ജയം. ഇതോടെ പരമ്പര 1-1 എന്ന നിലയിലായി. 354 റണ്‍സിന്റെ ലക്ഷ്യമായിരുന്നു ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് വേണ്ടിയിരുന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് തുടങ്ങിയത്. എന്നാല്‍ പൂജാരയും (91), കോഹ്‌ലിയും(55)പുറത്തായതോടെ ഇന്ത്യ തകര്‍ച്ച നേരിട്ടു.തുടര്‍ന്ന് വന്നവരില്‍ രവീന്ദ്ര ജഡേജ(30) മാത്രമാണ് പിടിച്ച് നിന്നത്. ഒലി റോബിന്‍സണ്‍ന്റെ അഞ്ച് വിക്കറ്റ് നേട്ടവും ഓവര്‍ടണിന്റെ മൂന്ന് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിന് മികച്ച ജയം നേടികൊടുത്തത്. സ്‌കോര്‍: ഇന്ത്യ 78, 278. ഇംഗ്ലണ്ട് 432.


അതിനിടെ തോല്‍വിയോടെ ടെസ്റ്റ് റാങ്കിങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം തെറിച്ചു. ചിരവൈരികളായ പാകിസ്ഥാനാണ് ഒന്നാം സ്ഥാനം.




Next Story

RELATED STORIES

Share it