Cricket

ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് അയ്യര്‍ക്കും രോഹിത്തിനും പരിക്ക്

സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും ടീമിലെത്തിയേക്കും.

ഇന്ത്യക്ക് തിരിച്ചടി; ശ്രേയസ് അയ്യര്‍ക്കും രോഹിത്തിനും പരിക്ക്
X



പൂനെ: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരായ രോഹിത്ത് ശര്‍മ്മയ്ക്കും ശ്രേയസ് അയ്യര്‍ക്കും പരിക്ക്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഫീല്‍ഡിങിനിടെയാണ് ശ്രേയസിന്റെ ഇടത്തെ തോളിന് പരിക്കേറ്റത്. തുടര്‍ന്ന് താരം കളം വിട്ടിരുന്നു. ശ്രേയസിന്റെ പരിക്കിനെ തുടര്‍ന്നുള്ള വിവരങ്ങള്‍ ബിസിസിഐ ഉടന്‍ പുറത്ത് വിടും. രോഹിത്തിന്റെ ഇടം കൈമുട്ടിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ഇരുവരും അടുത്ത ഏകദിനത്തിനുണ്ടാവില്ലെന്നാണ് സൂചന. പകരം സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും ടീമിലെത്തിയേക്കും. അതിനിടെ ശ്രേയസിന്റെ പരിക്ക് ഗുരതരമാണെന്നും താരം ദീര്‍ഘകാലം പുറത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത മാസം ഐപിഎല്‍ ആരംഭിക്കാനിരിക്കെയുള്ള താരങ്ങളുടെ പരിക്ക് ഡല്‍ഹിക്കും മുംബൈക്കും കനത്ത തിരിച്ചടിയാവും.






Next Story

RELATED STORIES

Share it