ട്വന്റിയിലെ റെക്കോഡ് ജയം; ഭുവിക്ക് അഞ്ച് വിക്കറ്റ്;അഫ്ഗാനെ തകര്‍ത്ത് ഇന്ത്യ
ഇബ്രാഹിം സദ്രാന്‍ (64) ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ദുബായ്: ഏഷ്യാ കപ്പിലെ അവസാന മല്‍സരം നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമായി ഇന്ത്യ അവസാനിപ്പിച്ചു. സൂപ്പര്‍ ഫോറില്‍ നിന്നും പുറത്തായ ഇന്ത്യ അവസാന മല്‍സരത്തില്‍ അഫ്ഗാനിസ്താനെ 101 റണ്‍സിന് പരാജയപ്പെടുത്തി. നീണ്ട കാലത്തിന് ശേഷം കോഹ്‌ലിയുടെ സെഞ്ചുറി പിറന്ന മല്‍സരത്തില്‍ ഭുവനേശ്വര്‍ അഞ്ച് വിക്കറ്റ് നേടിയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 212 റണ്‍സ് ലക്ഷ്യത്തിലേക്ക് ഇറങ്ങിയ അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ട്വന്റിയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ജയമാണ്.നാലോവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്താണ് ഭുവി അഞ്ച് വിക്കറ്റ് നേടിയത്. ഇബ്രാഹിം സദ്രാന്‍ (64) ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. 53 പന്തിലാണ് കോഹ്‌ലിയുടെ സെഞ്ചുറി. 1000 ദിവസങ്ങള്‍ക്ക് ശേഷമാണ് കോഹ്‌ലിയുടെ അന്താരാഷ്ട്ര സെഞ്ചുറി വന്നത്. 2019 നവംബര്‍ 23ന് ബംഗ്ലാദേശിനെതിരേ ആയിരുന്നു കോഹ്‌ലിയുടെ അവസാന സെഞ്ചുറി. മുന്‍ ക്യാപ്റ്റന്റെ സെഞ്ചുറിയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. 61 പന്ത് നേരിട്ട വിരാടിന്റെ ബാറ്റില്‍ നിന്ന് 122 റണ്‍സാണ് പിറന്നത്. 12 ഫോറും ആറ് സിക്‌സും നേടിയ താരം പുറത്താവാതെ നിന്നു.

ക്യാപ്റ്റന്‍ രാഹുല്‍ 41 പന്തില്‍ 62 റണ്‍സുമായി ഫോം തിരിച്ചുപിടിച്ചു. സൂര്യകുമാര്‍ യാദവ് ആറ് റണ്‍സെടുത്ത് പുറത്തായി. ഋഷഭ് പന്ത് 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.പാകിസ്താന്‍ ബാറ്റിങ് നിരയെ കഴിഞ്ഞ ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ അഫ്ഗാന്‍ ടീമിന് ഇന്ത്യയ്‌ക്കെതിരേ ആ വീര്യം പുറത്തെടുക്കാനായില്ല. ഫരീദ് രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ അഫ്ഗാനിസ്താന്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയ്ക്ക് മല്‍സരത്തില്‍ വിശ്രമം നല്‍കി. കെ എല്‍ രാഹുലാണ് ടീമിനെ നയിച്ചത്.
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMTജനതാദള്‍ (എസ്) എന്‍ഡിഎയില്‍ ചേര്‍ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMT