Cricket

ബുംറയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്; ലോകകപ്പ് സ്‌ക്വാഡ് 16ന് പ്രഖ്യാപിക്കും

ആവേശ് ഖാന്റെ സ്ഥാനം തെറിച്ചേക്കും. താരം പരിക്കിന്റെ പിടിയിലാണ്.

ബുംറയും ഹര്‍ഷല്‍ പട്ടേലും ഫിറ്റ്; ലോകകപ്പ് സ്‌ക്വാഡ് 16ന് പ്രഖ്യാപിക്കും
X


മുംബൈ:പരിക്കിന്റെ പിടിയിലായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസ്സായി.ഇതോടെ ട്വന്റി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപനത്തില്‍ ഇരുവരെയും പ്രതീക്ഷിക്കാം.സ്‌ക്വാഡിനെ ഈ മാസം 15, 16 തിയ്യതികളില്‍ പ്രഖ്യാപിക്കും. ലോകകപ്പിനും ഓസിസിനെതിരായ പരമ്പരയ്ക്കും ഉള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.സ്‌ക്വാഡില്‍ ആവേശ് ഖാന്റെ സ്ഥാനം തെറിച്ചേക്കും. താരം പരിക്കിന്റെ പിടിയിലാണ്.


Next Story

RELATED STORIES

Share it