Cricket

മൂന്നാം ഏകദിനം;ഋതുരാജ് അരങ്ങേറ്റം നടത്തും; പരമ്പര തൂത്തുവാരാന്‍ ബാവുമ

വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും ഇന്ന് ടീമില്‍ നിന്ന് പുറത്തായേക്കും.

മൂന്നാം ഏകദിനം;ഋതുരാജ് അരങ്ങേറ്റം നടത്തും; പരമ്പര തൂത്തുവാരാന്‍ ബാവുമ
X


ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. രണ്ട് ഏകദിനവും ജയിച്ച ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ബാവുമയ്ക്ക് കീഴില്‍ പരമ്പര തൂത്തുവരാന്‍ ആണ് ഇറങ്ങുന്നത്.താല്‍ക്കാലിക ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് കീഴില്‍ ഒരു ജയം പ്രതീക്ഷിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഇറക്കിയ ടീമില്‍ നിന്ന് മാറ്റമുണ്ടാവും.ഋതുരാജ് ഗെയ്ക്ക്‌വാദ് അരങ്ങേറ്റം നടത്തിയേക്കും. സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ തിരിച്ചെത്തും. വെങ്കിടേഷ് അയ്യരും ശ്രേയസ് അയ്യരും ഇന്ന് ടീമില്‍ നിന്ന് പുറത്തായേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മല്‍സരം.




Next Story

RELATED STORIES

Share it