Cricket

മഴ; ഇന്ത്യ-ന്യൂസിലന്റ് സെമിഫൈനല്‍ തുടര്‍ മല്‍സരം ഇന്ന്

മഴ; ഇന്ത്യ-ന്യൂസിലന്റ് സെമിഫൈനല്‍ തുടര്‍ മല്‍സരം ഇന്ന്
X

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്റ് ആദ്യ സെമിഫൈനല്‍ മല്‍സരം മഴമൂലം നിര്‍ത്തിവച്ചു. മല്‍സരത്തിന്റെ തുടര്‍ച്ച ഇന്നു ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുടങ്ങും. സെമിഫൈനലില്‍ മഴയെ തുടര്‍ന്ന് മല്‍സരം തടസ്സപ്പെട്ടാല്‍ അടുത്തദിവസം മല്‍സരം തുടരാമെന്നാണ് നിയമം. രണ്ട് മണിക്കൂര്‍ മഴനില്‍ക്കാത്തതിനെ തുടര്‍ന്നാണ് മല്‍സരം ഇന്നത്തേക്കു മാറ്റിവച്ചത്. ഇന്നും മല്‍സരം തടസ്സപ്പെടുന്ന പക്ഷം പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. ഇന്നു ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിക്കും. 50 ഓവറില്‍ 212 റണ്‍സാണ് ഇന്ത്യ നേടേണ്ടത്. നേരത്തെ മഴയെ തുടര്‍ന്ന് 46.1 ഓവറിലാണ് മല്‍സരം നിര്‍ത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്റ് 211 റണ്‍സാണ് എടുത്തത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികളെ തുടക്കം മുതലെ ഇന്ത്യന്‍ നിര തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. ഉയര്‍ന്ന സ്‌കോറിലേക്ക് കുതിക്കാന്‍ ന്യൂസിലന്റിന് ഇന്ത്യ ഒരവസരവും നല്‍കിയിരുന്നില്ല. തുടക്കത്തില്‍ തന്നെ ഗുപ്റ്റിലിനെ(1) പുറത്താക്കി ഇന്ത്യ മേധാവിത്യം നേടി. ജസ്പ്രീത് ബുംറയ്ക്കായിരുന്നു. വിക്കറ്റ്. പിന്നീട് വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ചെങ്കിലും സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാന്‍ കിവികള്‍ക്കായില്ല. 28 റണ്‍സെടുത്ത നിക്കോളസിനെ ബുംറ പുറത്താക്കിയതിന് ശേഷമെത്തിയ വില്ല്യംസണ്‍(67), ടെയ്‌ലര്‍(67) എന്നിവരാണ് ന്യൂസിലന്റിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്. വില്ല്യംസണ്‍ പുറത്തായതിന് ശേഷമെത്തിയ നീഷാം(12), ഗ്രാന്റ്‌ഹോം(16) എന്നിവരുടെ വിക്കറ്റുകള്‍ പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും നേടി. ടെയ്‌ലറും ടോം(3) ലഥാമുമാണ് ക്രീസില്‍.

Next Story

RELATED STORIES

Share it