Cricket

ശ്രീലങ്കയ്‌ക്കെതിരേ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 123 റണ്‍സിന് പുറത്താക്കിയാണ് മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ വെന്നിക്കൊടിപാറിച്ചത്.

ശ്രീലങ്കയ്‌ക്കെതിരേ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ
X

പൂനെ: നിര്‍ണ്ണായകമായ മൂന്നാം ട്വന്റി-20 യിലും വിജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് പൂനെയില്‍ നടന്ന മല്‍സരത്തില്‍ 78 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 123 റണ്‍സിന് പുറത്താക്കിയാണ് മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ വെന്നിക്കൊടിപാറിച്ചത്. 15.5 ഓവറിലാണ് ശ്രീലങ്കയുടെ പതനം. മൂന്ന് വിക്കറ്റ് നേടിയ നവദീപ് സെയ്‌നി, രണ്ട് വിക്കറ്റ് വീതം നേടിയ ശ്രാദുള്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. കെ എല്‍ രാഹുല്‍(54), ശിഖര്‍ ധവാന്‍(52) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മനീഷ് പാണ്ഡെ(31), കോഹ്‌ലി(26) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇടവേളയക്ക് ശേഷം ടീമില്‍ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല. ആദ്യ പന്തില്‍ സിക്‌സറടിച്ച സഞ്ജു രണ്ടാം പന്തില്‍ പുറത്താവുകയായിരുന്നു. ലങ്കയ്ക്കായി സങ്കഡകന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.

Next Story

RELATED STORIES

Share it