ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു കൂറ്റന്‍ സ്‌കോര്‍

ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലായിരുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു കൂറ്റന്‍ സ്‌കോര്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. ശിവം ദുബെ(79), അക്‌സര്‍ പട്ടേല്‍(60) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. നേരത്തേ മല്‍സരം 47 ഓവറാക്കി കുറച്ചിരുന്നു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്ന മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 169 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് ശിവം ദുബെയും അക്‌സറും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്‍(46), മനീഷ് പാണ്ഡേ(39), ഇഷാന്‍ കിഷന്‍(37), അന്‍മോല്‍പ്രീത് സിങ്(29) എന്നിവര്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചു.
RELATED STORIES

Share it
Top