Cricket

ക്വീന്‍സ് പാര്‍ക്കില്‍ ധവാന്‍ ഷോ; കൂട്ടിനും ഗില്ലും അയ്യരും; വിന്‍ഡീസിന് മുന്നില്‍ റണ്‍മല

99 പന്തില്‍ 97 റണ്‍സുമായാണ് ക്യാപ്റ്റന്‍ ധവാന്‍ വെടിക്കെട്ട് നടത്തിയത്.

ക്വീന്‍സ് പാര്‍ക്കില്‍ ധവാന്‍ ഷോ; കൂട്ടിനും ഗില്ലും അയ്യരും; വിന്‍ഡീസിന് മുന്നില്‍ റണ്‍മല
X


പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ തനത് ഫോം പുറത്തെടുത്തപ്പോള്‍ വെസ്റ്റ്ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ക്വീന്‍സ് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.


99 പന്തില്‍ 97 റണ്‍സുമായാണ് ക്യാപ്റ്റന്‍ ധവാന്‍ വെടിക്കെട്ട് നടത്തിയത്. ഇന്ത്യയ്ക്കായി അര്‍ദ്ധസെഞ്ചുറി(97) നേടുന്ന പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും 36കാരനായ ധവാന്‍ തന്റെ പേരില്‍ കുറിച്ചു. ധവാനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 64 റണ്‍സെടുത്തു. പിന്നീട് ഗില്ലിന് ശേഷമെത്തിയ ശ്രേയസ് അയ്യരും ഒട്ടും മോശമാക്കിയില്ല. 57 പന്തിലാണ് അയ്യര്‍ 54 റണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണ് കിട്ടിയ അവസരം ഇന്ന് മുതലാക്കാനായില്ല. 12 റണ്‍സെടുത്ത് താരം പുറത്തായി. സൂര്യകുമാര്‍ യാദവ്(13) പെട്ടെന്ന് പുറത്തായി. ദീപക് ഹൂഡ ആറാമതായിറങ്ങി 27 റണ്‍സെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ 21 റണ്‍സുമായും തിളങ്ങി.








Next Story

RELATED STORIES

Share it