Cricket

ദക്ഷിണാഫ്രിക്കന്‍ പരമ്പര; രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍; രോഹിത്ത് പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിച്ചു.

ദക്ഷിണാഫ്രിക്കന്‍ പരമ്പര; രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍; രോഹിത്ത് പുറത്ത്
X


സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്ന് മോചിതനാവാത്ത ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ ടീമില്‍ നിന്ന് പുറത്തായപ്പോള്‍ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. ആദ്യമായി ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിച്ചു. ഓള്‍ റൗണ്ടറായി ഇടം നേടിയത് വെങ്കിടേഷ് അയ്യരാണ്. വിജയ് ഹസാരെയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഋതുരാജ് ഗെയ്ക്ക്‌വാദും ടീമില്‍ ഇടം നേടി. കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശ്രാദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ ഇടം നേടി.




Next Story

RELATED STORIES

Share it