Cricket

ജാദവിന്റെ പരിക്ക്; പകരം പട്ടേലോ റായിഡുവോ

ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമായ കേദര്‍ ജാദവിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെയ്‌ 22ന് മുമ്പ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.

ജാദവിന്റെ പരിക്ക്; പകരം പട്ടേലോ റായിഡുവോ
X

മുംബൈ: ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗമായ കേദര്‍ ജാദവിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മെയ്‌ 22ന് മുമ്പ് ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇതിന് മുമ്പ് ജാദവിന്റെ പരിക്ക് ഭേദമായില്ലെങ്കില്‍ പകരം അക്‌സര്‍ പട്ടേലിനെയോ അമ്പാട്ടി റായിഡുവിനെയോ ടീമിലുള്‍പ്പെടുത്തും. കേദറിനെ പോലെ ബൗള്‍ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയുന്ന താരങ്ങളാണ് അക്‌സറും അമ്പാട്ടി റായിഡുവും. ഇക്കാരണത്താലാണ് ഇരുവരെയും പരിഗണിക്കുന്നതെന്ന് ബിസിസിഐ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഋഷഭ് പന്തിന് ഉള്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ബിസിസിഐ അറിയിച്ചു. ഐപിഎല്ലില്‍ ചെന്നൈയ്ക്കു വേണ്ടി കളിക്കുന്നതിനിടെയാണ് കേദര്‍ ജാദവിന് പരിക്ക് പറ്റിയത്. ഈ മാസം അവസാനമാണ് ലോകകപ്പ് അരങ്ങേറുക. 22ന് ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് തിരിക്കും.




Next Story

RELATED STORIES

Share it