Cricket

ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ജഡേജ

ടെസ്റ്റ് ബൗളിങില്‍ അശ്വിന് രണ്ടാം സ്ഥാനത്തും ടെസ്റ്റ് ബാറ്റിങില്‍ കോഹ്ലി അഞ്ചാം സ്ഥാനത്തുമാണ്.

ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ജഡേജ
X


മൊഹാലി: ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഇന്ത്യയുടെ രവിന്ദ്ര ജഡേജ.ഇന്ന് പുറത്ത് വിട്ട ഐസിസിയുടെ പുതിയ റാങ്കിങിലാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ മിന്നും പ്രകടനമാണ് ജഡേജയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഈ സ്ഥാനം വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറുടെ പേരിലായിരുന്നു. താരം ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. മൂന്നാം സ്ഥാനത്ത് ഇന്ത്യയുടെ തന്നെ രവിചന്ദ്രന്‍ അശ്വിനാണ്.ടെസ്റ്റ് ബൗളിങില്‍ അശ്വിന് രണ്ടാം സ്ഥാനത്തും ടെസ്റ്റ് ബാറ്റിങില്‍ കോഹ്ലി അഞ്ചാം സ്ഥാനത്തുമാണ്.


Next Story

RELATED STORIES

Share it